17 ഏപ്രിൽ 2021

നടൻ വിവേക് അന്തരിച്ചു;അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
(VISION NEWS 17 ഏപ്രിൽ 2021)ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക് അന്തരിച്ചു. 59 വയസായിരുന്നു. ഇന്നലെമുതൽ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​കയായിരുന്നു.വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. കൊ​റോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാ​മും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽവച്ചുകുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സാ​മി, ശി​വാ​ജി, അ​ന്യ​ൻ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ വി​വേ​ക് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​വ​ണ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഹ​രീ​ഷ് ക​ല്യാ​ണ്‍ നാ​യ​ക​നാ​യെ​ത്തി​യ ധാ​രാ​ള പ്ര​ഭു എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​വേ​ക് ഒ​ടു​വി​ല്‍ വേ​ഷ​മി​ട്ട​ത്.220 ഓളം സിനിമകളിൽ അഭിനയിച്ച വിവേക് അഞ്ച് വട്ടം തമിഴ്നാട് സർക്കാരിന്റെ ഹാസ്യനടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 2009ൽ പത്മശ്രീ നൽകിയും രാജ്യം ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only