30 ഏപ്രിൽ 2021

മൂന്ന് ജില്ലകളിൽ നാലായിരം കടന്ന് കൊവിഡ്; കൂടുതൽ രോ​ഗികൾ കോഴിക്കോട്
(VISION NEWS 30 ഏപ്രിൽ 2021)







സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാലായിരം കടന്ന് കൊവിഡ്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ളത് കോഴിക്കോടാണ്. ആയ്യായിരത്തിനടുത്താണ് ഇവിടെ രോ​ഗികൾ. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു . ഇതോടെ ആകെ മരണം 5308 ആയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only