03 ഏപ്രിൽ 2021

യുപിഐ ആപ്പ് ഉപയോഗിച്ചും ഇനി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം
(VISION NEWS 03 ഏപ്രിൽ 2021)എടിഎം നിർമാതാക്കളായ എൻ‌സി‌ആർ കോർപ്പറേഷനാണ് സംവിധാനം വികസിപ്പിച്ചത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ കാർഡ്‌ലെസ് പണം-പിൻവലിക്കൽ സംവിധാനങ്ങളിൽ ഒന്നാണിത്.

സിറ്റി യൂണിയൻ ബാങ്ക് ആണ് എൻ‌സി‌ആറുമായി സഹകരിച്ച് പുതിയ സംവിധാനം വികസിപ്പിച്ചത്. ക്യുആർ കോഡ് ഉപയോഗിച്ച് കാർഡ്‌ ഇല്ലാതെ തന്നെ പണം പിൻവലിക്കാം.പുതിയ സംവിധാനത്തിലൂടെ പണം ലഭ്യമാക്കാൻ 1500-ഓളം എടിഎമ്മുകൾ സജ്ജമാക്കിയിട്ടുള്ളതായി ബാങ്ക് അറിയിച്ചു.


എങ്ങനെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്? 

ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഭീം, പേടിഎം, ഗൂഗിൾപേ പോലുള്ള യുപിഐ അപ്ലിക്കേഷനിൽ നിന്നും പണം പിൻവലിക്കാൻ കഴിയും. കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാം. ഇതിന് ഉപയോക്താവ് സ്ക്രീനിൽ ക്യൂആര്‍ കോഡ് സ്കാൻ ചെയ്താൽ മതിയാകും.

മൊബൈൽ ഫോൺ വഴി പണം പിൻവലിക്കലിന് ഉപഭോക്താക്കൾ സ്ഥിരീകരണം നൽകണം. 5,000 രൂപയാണ് പരമാവധി പിൻവലിക്കാൻ കഴിയുക.യുപിഐ അടിസ്ഥാനമാക്കിയുള്ള സംവിധാനമാകയൽ അധിക തുക പിൻവലിക്കാൻ ആകില്ല.അതുകൊണ്ട് തന്നെ മറ്റ് അപ്രൂവലുകളുടെയും ആവശ്യമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only