05 ഏപ്രിൽ 2021

'ഉറപ്പാണ് LDF' പരസ്യം ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
(VISION NEWS 05 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകാസര്‍കോട്: 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന തെരഞ്ഞെടുപ്പ് പരസ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കാസര്‍കോട്ടെ എസ്. ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ് ആണ് എൽ ഡി എഫിന്‍രെ തെരഞ്ഞെടുപ്പ് പരസ്യ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയായിരുന്നു. ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെ കേസെടുക്കാൻ കമ്മീഷൻ പൊലീസിനോട് നിർദേശിച്ചു. ഇതേ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം മനോദൗര്‍ബല്യമുള്ള മകൻ തന്‍റെ ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷെയർ ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി ഷെയ്ഖ് അബ്ദുൽ റസാഖ് രംഗത്തെത്തി. എന്നാൽ ഇത് അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ പരസ്യമായി സി. പി. എമ്മിനെ പിന്തുണച്ചതിന് എസ്.ഐയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെ പൊലിസ് കേസെടുത്തു.
ചട്ടം ലംഘിച്ച് ഒരു രാഷ്ട്രീയ കക്ഷിയെ പിന്തുണയ്ക്കുന്ന വിധം ഫേസ്ബുക്ക് അക്കൗണ്ടില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പോസ്റ്ററില്‍ സ്വന്തം ചിത്രം ചേര്‍ത്തതിനാണ് കേസ്. റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് എസ്.ഐയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only