30 ഏപ്രിൽ 2021

മോദിക്കൊപ്പമുള്ള സുക്കര്‍ബെര്‍ഗിന്റെ ചിത്രത്തിന് താഴെ മലയാളികളുടെ #resignmodi പ്രതിഷേധം
(VISION NEWS 30 ഏപ്രിൽ 2021)നീക്കം ചെയ്ത ഹാഷ്ടാ​ഗ് ഫേസ്ബുക്ക് പുനഃസ്ഥാപിച്ചതോടെ #resignmodi ഹാഷ്ടാ​ഗ് വീണ്ടും ട്രെൻഡിം​ഗിൽ. ഇത്തവണ ഫേസ്ബുക്ക് സിഇഒ സുക്കർബെർ​ഗിന്റെ പോസ്റ്റിന് താഴെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് മലയാളികൾ. 2015ല്‍ മോദിക്കൊപ്പമുള്ള സുക്കര്‍ബര്‍ഗിന്റെ ചിത്രത്തിന് കീഴിലാണ് പ്രതിഷേധം. #resignmodi എന്ന ഹാഷ്ടാഗുകള്‍ പങ്കുവെച്ചുകൊണ്ടും, ഹാഷ്ടാഗ് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലധികവും.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ ആരംഭിച്ച #resignmodi ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്ക് ശേഷം ഹാഷ്ടാഗ് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.ഹാഷ്ടാഗ് നീക്കം ചെയ്തത് അബദ്ധവശാല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ അത്തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു ഫേസ്ബുക്ക് ഇതിന് നല്‍കിയ വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്.വിടില്ല ഞങ്ങൾ..!! മോദിക്കൊപ്പമുള്ള സുക്കര്‍ബെര്‍ഗിന്റെ ചിത്രത്തിന് താഴെ മലയാളികളുടെ #resignmodi പ്രതിഷേധം

 നീക്കം ചെയ്ത ഹാഷ്ടാ​ഗ് ഫേസ്ബുക്ക് പുനഃസ്ഥാപിച്ചതോടെ #resignmodi ഹാഷ്ടാ​ഗ് വീണ്ടും ട്രെൻഡിം​ഗിൽ. ഇത്തവണ ഫേസ്ബുക്ക് സിഇഒ സുക്കർബെർ​ഗിന്റെ പോസ്റ്റിന് താഴെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് മലയാളികൾ. 2015ല്‍ മോദിക്കൊപ്പമുള്ള സുക്കര്‍ബര്‍ഗിന്റെ ചിത്രത്തിന് കീഴിലാണ് പ്രതിഷേധം. #resignmodi എന്ന ഹാഷ്ടാഗുകള്‍ പങ്കുവെച്ചുകൊണ്ടും, ഹാഷ്ടാഗ് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലധികവും.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ ആരംഭിച്ച #resignmodi ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്ക് ശേഷം ഹാഷ്ടാഗ് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.ഹാഷ്ടാഗ് നീക്കം ചെയ്തത് അബദ്ധവശാല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ അത്തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു ഫേസ്ബുക്ക് ഇതിന് നല്‍കിയ വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only