16 മേയ് 2021

ആഗോളതലത്തില് കൊവിഡ് ബാധിതരുടെ എണ്ണം 16.31 കോടി, 33.83 ലക്ഷം മരണം
(VISION NEWS 16 മേയ് 2021)






ആഗോളതലത്തില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 33.83 ലക്ഷം കടന്നിരിക്കുന്നു. ഇന്നലെ മാത്രം 11,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ കൊവിഡ് ചികിത്സയിലുണ്ട്.

കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. വെള്ളിയാഴ്ച 3.53 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.66 ലക്ഷമായി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷത്തോട് അടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only