31 മേയ് 2021

കൊവിഡ് വ്യാപനം : ഇതുവരെ രോഗം ബാധിച്ചത് 1798 ആശാ വര്‍ക്കര്‍മാര്‍ക്ക്
(VISION NEWS 31 മേയ് 2021)

​ സംസ്ഥാനത്ത് കൊവിഡിന്റെ രൂക്ഷമായ വ്യാപനത്തിനിടെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന 1798 ആശാ വര്‍ക്കര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇവരില്‍ രണ്ട് പേര്‍ മരിച്ചു. 
കേരളത്തിലാകെ 26,700 ആശാ വര്‍ക്കര്‍മാരാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രോഗ ബാധിതരിൽ ഏറെ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 336 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ തുടരുന്നത്. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് വന്‍തോതില്‍ രോഗം ഉണ്ടായിരുന്നില്ല. എന്നാല്‍, രണ്ടാം തരംഗത്തോടെ സ്ഥിതി മാറി. ആശാ വര്‍ക്കര്‍മാര്‍ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികള്‍ ആണെങ്കിലും ഏറ്റവും ഒടുവില്‍ മാസ്കും സാനിറ്റൈസറും ഗ്ലൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികളും മറ്റും ലഭിച്ചത് അവര്‍ക്കാണെന്നതാണ് വസ്തുത.

ഇവരെല്ലാം സ്വന്തം ചെലവില്‍ വേണം മാസ്കും സാനിറ്റൈസറും വാങ്ങാന്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം നല്‍കിയ ശേഷം ഇവര്‍ക്ക് വിതരണം ചെയ്യാനായി സാനിറ്റൈസറും മറ്റും ബാക്കിയുണ്ടാകില്ലെന്ന് ആശാ വര്‍ക്കര്‍മാര്‍ പരാതിപ്പെടുന്നു.കൊവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ പോകുന്നത് ആശാ വര്‍ക്കര്‍മാരാണ്. എന്നാല്‍, ഇവര്‍ക്ക് പലപ്പോഴും പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ഒന്നും തന്നെ ആവശ്യത്തിന് ലഭിക്കാറില്ല.വിഷയങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only