16 മേയ് 2021

18-44 വയസുകാരുടെ വാക്‌സിനേഷൻ; മാര്‍ഗനിര്‍ദേശങ്ങള്‍
(VISION NEWS 16 മേയ് 2021)





സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മാർഗനിർദേശങ്ങൾ എന്തെക്കെയെന്ന് നോക്കാം.

· വാക്‌സിനേഷന്‍ സെഷനുകള്‍ അനുവദിക്കുന്നത് വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാല്‍ എല്ലാവരും സഹകരിക്കുക.
· രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ രണ്ടാം ഡോസ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം.
· 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
· 2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവര്‍ മുതല്‍ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവര്‍ക്ക് മുന്‍ഗണന അനുസരിച്ച് വാക്‌സിന്‍ 2021 മെയ് 17 മുതല്‍ ലഭ്യമാകും.
· 18-45 വയസ് വരെയുള്ളവര്‍ വാക്‌സിനേഷനായി http://www.cowin.gov.in
 എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കുവാനായി 
https://covid19.kerala.gov.in/vaccine/
 എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇവിടെ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന അനുബന്ധ രോഗങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
· അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in,
http://www.arogyakeralam.gov.in,
http://www.sha.kerala
 എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
· വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കുവാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക
· വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി തിരക്ക് കൂട്ടരുത്. അറിയിപ്പ് ലഭിച്ച ശേഷം എത്തുക. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only