01 മേയ് 2021

വാക്സിൻ രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കു, രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി, 18-45 പ്രായക്കാര്‍ക്കുള്ള വാക്സിൻ കുറച്ച് കൂടി വൈകും
(VISION NEWS 01 മേയ് 2021)


സംസ്ഥാനത്തെ വാക്സിനേഷൻ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമത്തെ ഡോസിന് സമയമായവരുടെ ലിസ്റ്റ് രേഖപ്പെടുത്തി നേരിട്ട് സമയം വിളിച്ചറിയിക്കും. സമയത്തിന് മാത്രമേ വാക്സിനേഷൻ കേന്ദ്രത്തിലെത്താവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആര്‍ക്കും വേണ്ട. 18-45 പ്രായക്കാര്‍ക്കുള്ള വാക്സിൻ കുറച്ച് കൂടി വൈകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിൻ നാളെ മുതൽ കിട്ടില്ല. വാക്സിന് വേണ്ടി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ 18 വയസിന് മുകളിലുള്ള 93 കോടി ആളുകൾക്ക് വാക്സിൻ നൽകേണ്ടി വരും. 45 വയസിന് മുകളിൽ 30 കോടി പേരാണ് ഉള്ളത്. ഇതുവരെ കേന്ദ്രം വാക്സിൻ ലഭ്യമാക്കിയത് 12.8 കോടി പേര്‍ക്കാണ്. കേരളത്തിന് ആവശ്യമായ വാക്സിൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ നൽകിയ രണ്ടാം ഡോസ് കൂടി കണക്കാക്കിയാൽ 74 ലക്ഷം നൽകി. ഇത് ഏപ്രിൽ 30 നുള്ളിൽ തീ‍ര്‍ക്കാൻ ലക്ഷ്യമിട്ടതിന്റെ പാതി പോലുമായിട്ടില്ല. കേന്ദ്രം ഗൗരവത്തോടെ അപേക്ഷ പരിഗണിക്കമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only