30 മേയ് 2021

ലോക്ക് ഡൗൺ : 20 ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 5392 ലിറ്റര്‍
(VISION NEWS 30 മേയ് 2021)

​ ലോക്ക് ഡൗണിനിടയിലും കേരളത്തിലേക്ക് വന്‍ മദ്യക്കടത്ത് തുടരുന്നു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്ന 5392 ലിറ്റര്‍ മദ്യമാണ് കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം പിടികൂടിയത്. 12000ലധികം ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള മദ്യക്കടത്ത് വര്‍ധിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്നതിനിടെ 4495 ലിറ്റര്‍ മദ്യമാണ് വിവിധ ജില്ലകളില്‍ നിന്നായി എക്‌സൈസ് പിടികൂടിയത്. കാസർഗോഡ് നിന്ന് 2776 ലിറ്ററും കണ്ണൂരില്‍ നിന്ന് 488 ലിറ്ററും പാലക്കാട് നിന്ന് 399 ലിറ്ററും മദ്യം പിടിച്ചെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only