02 മേയ് 2021

20000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം; എം. എം മണി വിജയിച്ചു.
(VISION NEWS 02 മേയ് 2021)


ഉടുമ്പൻചോലയിൽ എംഎം മണി വിജയിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണനും തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫും വിജയിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ തന്നെ വന്‍ മുന്നേറ്റമാണ് എംഎം മണി നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 20511 വോട്ടിന് മുന്നിലാണ് എംഎം മണി എത്തിയിരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയെ പരാജയപ്പെടുത്തിയാണ് എം.എം മണി വിജയം സ്വന്തമാക്കിയത്.

അതേസമയം ഉടുമ്പൻചോല മണ്ഡലത്തിൽ തോൽവി സമ്മതിച്ച് ഇ.എം അഗസ്തി. നാളെ തല മൊട്ടയടിച്ചേക്കാമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി. എം എം മണിയുടെ ലീഡ് 20000 ആയി ഉയർന്നതോടെയാണ് അഗസ്തി ഇത്തരമൊരു പ്രസ്താവന ഇറക്കിയത്.തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി എം.എം മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം അഗസ്തി നേരത്തേ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only