31 മേയ് 2021

ഇന്ന് 2021 മെയ് 31 (1196 ഇടവം 17) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
(VISION NEWS 31 മേയ് 2021)


*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മെയ് 31 വർഷത്തിലെ 151 (അധിവർഷത്തിൽ 152)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 214 ദിവസങ്ങൾ കൂടിയുണ്ട്*
📝📝📝📝📝📝📝📝📝📝

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹*🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️

*💠ലോക തത്ത ദിനം*

*💠ലോക പുകയില വിരുദ്ധദിനം*

*💠വെബ് ഡിസൈനർ ദിനം*

*💠അനുസ്മരണാ ദിനം*

*💠ദേശീയ ഉദ്യാന ദിനം*

*💠ദേശീയ പുഞ്ചിരി ദിനം*

*💠ദേശീയ മാക്രോൺ ദിനം*

*💠ദേശീയ സ്വയംഭരണ വാഹന ദിനം*

*💠നാഷണൽ സേവ് യുവർ ഹിയറിംഗ് ഡേ*

*💠നെക്രോടൈസിംഗ് ഫാസിറ്റിസ് ബോധവൽക്കരണ ദിനം*

*💠ഗവായി ദയാക് (മലേഷ്യ)*

*💠കാസ്റ്റില്ല-ലാ മഞ്ച ദിനം (സ്പെയിൻ)*

*💠ദേശീയ മാക്രോൺ ദിനം (യുഎസ്എ)*

*💠റോയൽ ബ്രൂണൈ സായുധ സേനാ ദിനം (ബ്രൂണൈ)*

*💠ദേശീയ വീരന്മാരുടെ ദിനം (തുർക്കി, കൈക്കോസ് ദ്വീപുകൾ)*

*💠ദേശീയ അനുസ്മരണ ദിനം (യുഎസ്എ , അമേരിക്കൻ സമോവ)*

*💠രാഷ്ട്രീയ അടിച്ചമർത്തലുകളുടെയും ക്ഷാമത്തിന്റെയും ഇരകളുടെ അനുസ്മരണ ദിനം (കസാക്കിസ്ഥാൻ)*

*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️

*🌐1727* - ```ഫ്രാൻസ്, ബ്രിട്ടൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ പാരിസ് കരാറിൽ ഒപ്പിട്ടു.```

*🌐1774* - ```ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സർവീസ് കൊൽക്കൊത്തയിൽ ഉദ്ഘാടനം ചെയ്തു.```

*🌐1859* - ```എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് പ്രവർത്തനം തുടങ്ങി.```

*🌐1879* - ```ലോകത്തിലെ ആദ്യ ഇലക്ടിക്ക് വാഹനം വിപണിയിലിറക്കി .```

*🌐1879* - ```ലെ ന്യൂയോർക്കിലെ ഗിൽ‌മോർസ് ഗാർഡനെ മാഡിസൺ സ്ക്വയർ ഗാർഡൻ എന്ന് പുനർനാമകരണം ചെയ്തു, 26 സ്ട്രീറ്റിലും മാഡിസൺ അവന്യൂവിലും പൊതുജനങ്ങൾക്കായി തുറന്നു.```

*🌐1893* - ```മൈത്രി രാജാവ് നൽകിയ ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ എസ്.എസ്.പെനിസുലാർ എന്ന കപ്പലിൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.```

*🌐1907* - ```അമേരിക്കയിലെ ആദ്യ ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തു.```

*🌐1910* - ```യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.```

*🌐1929* - ```ആദ്യമായി സംസാരിക്കുന്ന മിക്കി മൗസ് കാർട്ടൂൺ ദി കാർണിവൽ കിഡ് പുറത്തിറങ്ങി.```

*🌐1961* - ```റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.```

*🌐1977* - ```ഇന്ത്യൻ കരസേന ആദ്യമായി കാഞ്ചൻ ജംഗ കീഴടക്കി.```

*🌐1981* - ```രോഹിണി III (RS- D1) വിക്ഷേപിച്ചു.```

*🌐1987* - ```ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.```

*🌐1994* - ```ദക്ഷിണാഫ്രിക്ക ചേരിചേരാ രാജ്യ സമിതിയിലെ 109 മത് അംഗമായി.```

*🌐1999* - ```നേപ്പാളിൽ ബഹുപാർട്ടി സംവിധാനം നിലവിൽ വന്ന ശേഷം കൃഷ്ണപ്രസാദ് ഭട്ടറായി പ്രഥമ പ്രധാനമന്ത്രിയായി.```

*🌐2007* - ```നീണ്ട ഇടവേളക്ക് ശേഷം ജനയുഗം പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചു.```

*🌐2007* - ```പാലക്കാട് എം.പി. എൻ.എൻ.കൃഷ്ണദാസ് ആദ്ദേഹത്തിനെതിരേയുള്ള നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി 2002 മുതൽ കഴിഞ്ഞു വരികയാണെന്ന് കാണിച്ച് മജിസ്റ്റ്ട്രേറ്റ് ചീഫ് ജസ്റ്റീസിന്‌ പരാതി നൽകി.```

*🌐2008* - ```ഉസൈൻ ബോൾട്ട് 100 മീറ്റർ 9.72 സെക്കന്റിൽ ഓടിയെത്തി ചരിത്രം സൃഷ്ടിച്ചു.```

*🌐2017* - ```പെന്റഗൺ ആദ്യമായി ഐ.സി.ബി.എം പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു.```

*🌐2018* - ```ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മെഗാചിറെല്ല വാച്ച്ലേരി എന്ന പല്ലിയെപ്പോലുള്ള ഒരു ജീവിയുടെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി.```

*🌐2019* - ```കുഡാക്രുമിയ ജനുസ്സിൽ നിന്നുള്ള ഒരു പുതിയ ഇനം പല്ലിയെ ഗോവയിലെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഗോവ ആസ്ഥാനമായുള്ള ഗവേഷകനായ പരാഗ് രംഗ്നേക്കറുടെ പേരിലാണ് ഇതിന് കുഡാക്രുമിയ രംഗ്നേക്കരി എന്ന് പേരിട്ടത്.```

*🌐2019* - ```ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി “ഹവ ആനെ ദേ” എന്ന ഗാനം പുറത്തിറക്കി.```

*🌐2020* - ```ആറാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) ആചരിക്കുന്നതുമായി ബന്ധപ്പെട്ട് "എന്റെ ജീവിതം, എന്റെ യോഗ: (#MyLifeMyYogaINDIA)" പ്രധാനമന്ത്രി പൗരന്മാർക്കായി വീഡിയോ ബ്ലോഗിംഗ് മത്സരം ആരംഭിച്ചു.```

*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

*🌹മനോജ് കുറൂർ* - ```മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം - 31 മേയ് 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” (ചെങ്ങന്നൂർ റെയിൻബോ ബുൿസ്, ഐ.എസ്.ബി.എൻ: 81-881-4676-5)എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയിൽ വിരളം ആണെന്നു പറയുന്നു. 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.```

*🌹ടി.ആർ. ഉപേന്ദ്രനാഥ്* - ```കേരളത്തിലെ ശ്രദ്ധേയനായ ചിത്രകാരനാണ് ടി.ആർ. ഉപേന്ദ്രനാഥ് (ജനനം :31 മേയ് 1969).കൊളാഷും ഇൻസ്റ്റളേഷനുകളുമായി സ്വദേശത്തും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട് . കൊച്ചി-മുസിരിസ് ബിനാലെയിൽ ഫ്രം കേരള വിത്ത് ലൗ എന്ന പരമ്പരയിൽ ഫോട്ടോഗ്രാഫിക് ഇങ്ക്ജെറ്റ് പ്രിന്റുകളുടെയും ചണ്ടി ഡിപ്പോയിൽ നിന്നു ശേഖരിച്ച കലാ മാസികകളുടെ പേജുകളിൽ രേഖപ്പെടുത്തിയ റബ്ബർ സ്റ്റാംപ് മുദ്രകളുമാണുള്ളത്.```

*🌹ഡൊ. ബിജു* - ```ഒരു മലയാളചലച്ചിത്രസംവിധായകനും ഹോമിയോ ഡോക്ടറുമാണ് ബിജുകുമാർ ദാമോദരൻ (ജനനം 31 മേയ് 1971). വീട്ടിലേക്കുള്ള വഴി എന്ന ചിത്രം 2010 - ലെ ദേശീയപുരസ്കാരത്തിൽ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. കാൻ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറ ആയിരുന്നു ആദ്യത്തെ സംവിധാന സംരംഭം.```

*🌹പി.കെ. മന്ത്രി* - ```കേരളത്തിൽ നിന്നുള്ള പ്രശസ്തനായ ഒരു കാർട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. (ജനനം - 1933 മെയ് 31 , മരണം - 1984 ഡിസംബർ 6). പി.കെ. മന്ത്രികുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.പാച്ചു, കോവാലൻ, മിസ്റ്റർ കുഞ്ചു തുടങ്ങിയവ പി.കെ. മന്ത്രിയുടെ പ്രശസ്തമായ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളാണ്.```

*🌹ആഞ്ഞം കൃഷ്ണൻ നമ്പൂതിരി* - ```കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഭാഗവതാചാര്യനായിരുന്നു ആഞ്ഞം കൃഷ്ണൻ നമ്പൂതിരി (ജനനം മേയ് 31, 1934 - മരണം സെപ്റ്റംബർ 4, 2011). ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 'തിരുനാമാചാര്യൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭാഗവതകുലപതി ബ്രഹ്മശ്രീ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനും ശിഷ്യനും സന്തതസഹചാരിയുമായിരുന്നു അദ്ദേഹം.```

*🌹ശ്രീകല ശശിധരൻ* - ```ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ് ശ്രീകല ശശിധരൻ (Born: 31 May 1984). ഒരു പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ ശശിധരൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്.```

*🌹ആചാര്യശ്രീ രാജേഷ്* - ```ഒരു ഇന്ത്യൻ ആത്മീയ ഗുരു ആണ് ആചാര്യശ്രീ രാജേഷ് (Born 31 May 1972). മഹർഷി ദയാനന്ദ് സരസ്വതിയുടെ കടുത്ത അനുയായിയായ രാജേഷ് ഗുരുകുൽ സമ്പ്രദായത്തിൽ വേദങ്ങളും അനുബന്ധ തിരുവെഴുത്തുകളും പഠിച്ചു.``` 

*🌹സബാസ് സലീൽ* - ```ഗോകുലം കേരള എഫ്സിക്ക് വേണ്ടി കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് സബാസ് സലീൽ (ജനനം: 31 മെയ് 1990). ഇതിനുമുമ്പ് അദ്ദേഹം ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളായ വിവ കേരള എഫ്സിക്ക് വേണ്ടി ആദ്യമായി കളിച്ചു.```

*🌹ടോം വട്ടകുഴി* - ```ഒരു ഇന്ത്യൻ ചിത്രകാരനാണ് ടോം വട്ടകുഴി (Born 31 May 1967). ലൈറ്റ് ഇഫക്റ്റുകൾ ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ കൃതികൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.```

*🌹സിന്ധു സാജൻ* - ```ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായി ക്രിയാത്മകമായി ഇടപെടുന്ന ഒരു അദ്ധാപികയും സാമൂഹ്യ പ്രവർത്തകയും തിയേറ്റർ ആക്ടിവിസ്റ്റുമാണ് സിന്ധു സാജൻ (Born: 31 May 1972). കോയമ്പത്തൂരിലെ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജിയുടെ 'യങ് ബേർഡ് വാച്ചർ ഓഫ് ദ ഇയർ' അവർഡ് മൂന്ന് തവണ നേടിയിട്ടുള്ള മകൻ മാനവ് 8 വയസ്സു മുതൽ പക്ഷി നിരീക്ഷണ രംഗത്ത് സജീവമാണ്.```

*🌹നൂർ ജഹാൻ* - ```മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ ഭാര്യയാണ്‌ നൂർ ജഹാൻ അഥവാ മെഹർ-ഉൻ-നിസ (Born: 31 May 1577 – Died: 17 December 1645). ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂർ ജഹാൻ. മാത്രമല്ല മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയും ഇവരായിരുന്നു. നൂർ ജഹാന്റെ രണ്ടാം ഭർത്താവാണ്‌ ജഹാംഗീർ. നൂർ ജഹാനൊടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂർ ജഹാന്റേയും പേരുകൾ കൊത്തിയ നാണയങ്ങൾ ജഹാംഗീർ പുറത്തിറക്കി.```

*🌹കൃഷ്ണ സ്വാമി ബാല മുരളി* - ```മുൻ ഇന്ത്യൻ ക്രിക്കറ്റ് അമ്പയറാണ് കൃഷ്ണ സ്വാമി ബാല മുരളി (ജനനം: 31 മെയ് 1969). 1994 നും 1997 നും ഇടയിൽ മൂന്ന് ഏകദിന മത്സരങ്ങളിൽ കളിച്ചു.```

*🌹അഹല്യഭായ്* - ```മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ (1725 മെയ് 31 – 1795 ആഗസ്റ്റ് 13). ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണു്. ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം എന്നാണ് പേരു നൽകിയിരിക്കുന്നത്.```

*🌹സദാശിവ് വസന്തറാവു ഗോരഷ്കർ* - ```ഒരു ഇന്ത്യൻ എഴുത്തുകാരൻ, കലാ നിരൂപകൻ, മ്യൂസിയോളജിസ്റ്റ് , ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗരാലയയുടെ സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ് സദാശിവ് വസന്തറാവു ഗോരഷ്കർ (31 മെയ് 1933). മഹാരാഷ്ട്രയിലെ ദേവ്രൂഖിലെ ഒരു മ്യൂസിയം ഇന്നത്തെ അവസ്ഥയിലേക്ക് ലക്ഷ്മിബായ് പിട്രെ കലാസംഗ്രഹാലയ പുനസ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.```

*🌹ഇ. അബൂബക്കർ* - ```ഇ. അബൂബക്കർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ദേശിയ ചെയർമാനും,നിലവിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ബോർഡ്,അംഗവുമാണ് ഇ. അബൂബക്കർ (ജനനം മേയ് 31, 1952).```

*🌹പി. അയിഷ പോറ്റി* - ```കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകയും കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ നിലവിലെ നിയമസഭാ സാമാജികയുമാണ് പി. അയിഷാ പോറ്റി (ജനനം:31 മേയ് 1958).```

*🌹എൽദോ എബ്രഹാം* - ```മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനാണ് എൽദോ എബ്രഹാം (ജനനം 31 മേയ് 1975). നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ (സിപിഐ) ആണ് അബ്രഹാം പ്രതിനിധീകരിക്കുന്നത്.```

*🌹ക്ലിന്റ് ഈസ്റ്റ്‌വുഡ്* - ```ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ. (ജനനം: 1930, മെയ് 31) ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായി.```

*🌹ഖിൽരാജ് റെഗ്മി* - ```നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയാണ് സുപ്രീംകോടതി ജസ്റ്റിസായ ഖിൽരാജ് റെഗ്മി (ജനനം :31 മേയ് 1949). 2013 മാർച്ച് 14 നാണ് അദ്ദേഹം ചുമതലയേറ്റത്.[1][2] മേയ് 2011 മുതൽ നേപ്പാൾ ചീഫ് ജസ്റ്റീസായിരുന്നു.```

*🌹ചിയെൻ ഷിയുങ് വു* - ```അണുകേന്ദ്രഭൗതികത്തിൽ വലിയ സംഭാവനകൾ നൽകിയ ഒരു ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റാണ് ചിയെൻ ഷിയുങ് വു (1912, മെയ് 31 -1997 ഫെബ്രുവരി 16). ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ സ്ത്രീ, ചൈനയുടെ മാഡം ക്യൂറി, ന്യൂക്ലിയർ റിസർച്ചിന്റെ രാജകുമാരി എന്നൊക്കെയാണ് വൂയുടെ ചെല്ലപ്പേരുകൾ.```

*🌹ജൂലിയസ് റിച്ചാർഡ് പെട്രി* - ```പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റായിരുന്നു ജൂലിയസ് റിച്ചാർഡ് പെട്രി (31 മേയ് 1852 - 20 ഡിസംബർ 1921). പരീക്ഷണശാലകളിലുപയോഗിക്കുന്ന 'പെട്രി ഡിഷ് 'എന്ന ചെറു പാത്രം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.```

*🌹മാർക്കോ റോയെസ്* - ```മാർക്കോ റോയെസ് (ജനനം:മെയ് 31,1989) ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട്, ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു താരമാണ്. അറ്റാക്കിങ് മിഡ്ഫീൽഡറോ വിങറോ സ്ട്രൈക്കറോ ആയാണ് അദ്ദേഹം കളിക്കാറ്. ബഹുവിധനൈപുണ്യം, വേഗത, സാങ്കേതിക മികവ് എന്നിവയ്ക്കു പ്രശസ്തൻ.```

*🌹ലീല ഓംചേരി* - ```സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമാണ് ഡോ. ലീലാ ഓംചേരി (31 മേയ് 1929). ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സോപാന സംഗീതം, കേരളത്തിലെ സ്‌ത്രീനൃത്തൃത്തിന്റെ പൂർവപശ്ചാത്തലം, സ്‌ത്രീനൃത്തൃത്തിന്റെ സംഗീതപാരമ്പര്യം തുടങ്ങി നിലച്ചുപോയഅപൂർവങ്ങളായ സമ്പ്രദായങ്ങളെയും രചനകളെയും അഭിനയ ഗാനസാഹിത്യത്തെയുംപ്പറ്റി നിരവധി അന്വേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.```

*🌹എം. വിൻസെന്റ്* - ```ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും കോവളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് എം. വിൻസെന്റ് (ജനനം മേയ് 31, 1968). 2016-ൽ ജമീലാ പ്രകാശത്തെ പരാജയപ്പെടുത്തി പതിനാലാം നിയമസഭയിൽ അംഗമായി.```

*🌹എൻ. ഷംസുദ്ദീൻ* - ```മണ്ണാർക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാലാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജികനാണ് എൻ. ഷംസുദ്ദീൻ (ജനനം 31 മേയ് 1969).```

*🌹വി.പി. സജീന്ദ്രൻ* - ```പതിമൂന്ന്, പതിനാല് കേരള നിയമസഭയിലെ ഒരു എം.എൽ.എ. യാണ് 'വി.പി. സജീന്ദ്രൻ (ജനനം 31 മേയ് 1969). കുന്നത്തുനാട് നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് ഐ സ്ഥാനാർഥിയായാണ് ഇദ്ദേഹം വിജയിച്ചത്. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയാണ്. കെ.പി.സി.സിയുടെ എക്സിക്യൂട്ടിവ് അംഗവും എ.ഐ.സി.സി.യിൽ അംഗവുമാണ് ഇദ്ദേഹം.```

*🌹വി.ഡി. സതീശൻ* - ```കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും പറവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി.ഡി.സതീശൻ (ജനനം: 1964 മേയ് 31) . 2021 മെയ് 22ന് കേരള നിയമസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പട്ടു.```

*🌹സുബ്രതോ ബഗ്ചി* - ```ഇന്ത്യൻ വിവരസാങ്കേതികവിദ്യ കമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെ സ്ഥാപകരിൽ ഒരാളും നിലവിലെ ചെയർമാനുമാണ് സുബ്രതോ ബഗ്ചി (ജനനം 31 മേയ് 1957). 1999-ൽ അദ്ദേഹവും മറ്റു ഒൻപതു പേരു കൂടിയാണ് മൈൻഡ്ട്രി സ്ഥാപിച്ചത്. ബഗ്ചി നിരവധി പുസ്തകങ്ങളുടെ രചയിതാവണ്. ```

*🌹സുബ്രതോ ബാഗ്ചി* - ```വിവര സാങ്കേതിക രംഗത്തുപ്രവർത്തിയ്ക്കുന്ന പ്രമുഖസ്ഥാപനമായ മൈൻഡ് ട്രീയുടെ സഹസ്ഥാപകനും എഴുത്തുകാരനുമാണ് സുബ്രതോ ബാഗ്ചി.( ജ:31 മെയ് 1957). ഇന്ത്യയിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന വാണിജ്യപ്രധാനങ്ങളായ പുസ്തകങ്ങൾ സുബ്രതോ ബാഗ്ചി രചിച്ചിട്ടുള്ളവയാണ്.```

*🌹സ്വെത്‌ലാന അലക്‌സ്യേവിച്ച്* - ```ബെലാറുസിൽനിന്നുള്ള ഒരു അന്വേഷണാത്മക പത്രപ്രവർത്തകയും ഗദ്യരചനാകർത്താവുമാണ് സ്വെത്‌ലാന അലക്സാണ്ട്രോവനാ അലക്‌സ്യേവിച്ച് (ജനനം മെയ് 31, 1948).നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിർഭയത്വത്തിന്റെയും ലിഖിതരേഖയായ സ്വെത്‌ലാനയുടെ ബഹുസ്വരമായ രചനാശൈലിയ്ക്ക് 2015-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന, ബെലാറുസിലെ ആദ്യത്തെ പത്രപ്രവർത്തകയും,എഴുത്തുകാരിയുമാണ് സ്വെത്‌ലാന അലക്‌സ്യേവിച്ച്.```

*🌹വി. ശ്രീകുമാർ* - ```ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു വി. ശ്രീകുമാർ (31 മെയ് 1966) . 1989/90 ൽ കേരളത്തിനായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു.```

*🌹കോളിൻ ജെയിംസ് ഫാരെൽ* - ```ഒരു ഐറിഷ് നടനാണ് കോളിൻ ജെയിംസ് ഫാരെൽജനനം (31 മെയ് 1976) . 1998 ൽ ബിബിസി നാടകമായ ബാലികിസാഞ്ചലിൽ ഫാരെൽ പ്രത്യക്ഷപ്പെട്ടു, 1999 ൽ ടിം റോത്ത് സംവിധാനം ചെയ്ത ദി വാർ സോൺ എന്ന നാടകത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി.ന്യൂ ജർമ്മൻ സിനിമാ പ്രസ്ഥാനത്തിന്റെ പ്രമുഖനും ഉത്തേജകനുമായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു.```

*🌹ശോഭിത ധൂലിപാല* - ```ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ശോഭിത ധൂലിപാല (ജനനം: 31 മെയ് 1993) പ്രധാനമായും ഹിന്ദി ഭാഷാ സിനിമകളിൽ അഭിനയിക്കുന്നു. ഫെമിന മിസ്സ് ഇന്ത്യ 2013 മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അവർ മിസ്സ് എർത്ത് 2013 ൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു.```

*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌷കമല സുറയ്യ* - ```ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009). മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.```

*🌷എലിസബത്ത് ബ്ലാക്‌വെൽ* - ```യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്ക്വെൽ (3 February 1821– 31 May 1910). ബ്ലാക്ക്വെൽ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ.````

*🌷ജോൺ എബ്രഹാം (സംവിധായകൻ)* - ```ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോൺ എബ്രഹാം (ഓഗസ്റ്റ് 11, 1937 - മേയ് 31, 1987). തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.```

*🌷മിൽവിന ഡീൻ* - ```1912 ഏപ്രിൽ 15-ന് നടന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ അവസാനവ്യക്തിയായിരുന്നു മിൽവിന ഡീൻ (ഫെബ്രുവരി 2, 1912 - മേയ് 31, 2009). ടൈറ്റാനിക്ക് ദുരന്തത്തിലകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയുമായിരുന്നു ഇവർ. ദുരന്തസമയത്ത് മിൽവിനയ്ക്ക് രണ്ടരമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.```

*🌷അനിൽ ബിശ്വാസ്* - ```ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായകനായിരുന്നു അനിൽ ബിശ്വാസ് (7 ജൂലൈ 1914 - 31 മെയ് 2003).ഗ്യാൻ മുഖർജിയുടെ കിസ്മത്തിലും മെഹ്ബൂബിന്റെ ആദ്യകാല ചിത്രങ്ങളിലും സംഗീതം കൈകാര്യം ചെയ്തതോടെ ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകനായി.```

*🌷ആൻഗസ് വിൽസൺ* - ```സർ ആൻഗസ് ഫ്രാങ്ക് ജോൺസ്റ്റൺ വിൽസൺ, CBE (ജീവിതകാലം:11 ആഗസ്റ്റ് 1913 – 31 മെയ് 1991) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1958 ൽ അദ്ദേഹത്തിൻറെ The Middle Age of Mrs Eliot എന്ന കൃതിയ്ക്ക് “ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ്” ലഭിച്ചിരുന്നു.```

*🌷എം. ലെനിൻ തങ്കപ്പ* - ```തമിഴ് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായിരുന്നു എം. ലെനിൻ തങ്കപ്പ (1934 - 2018 മേയ് 31). സംഘകാല കവിതകളുടെ വിവർത്തനത്തിനും എ.ആർ. വെങ്കിടാചലപതിയുടെ ‘ലൗ സ്റ്റാൻഡ്‌സ് എലോൺ’ എന്ന കൃതിയുടെ വിവർത്തനത്തിനും രണ്ടുതവണ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി അമ്പതോളം കൃതികൾ രചിച്ചു.```

*🌷ടി.ആർ. മഹാലിംഗം* - ```പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ടി.ആർ. മഹാലിംഗം (മാലി) തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പെട്ട തിരുവിഡൈമരുതൂരിൽ (ജ:നവംബർ 6, 1926—മ: മേയ് 31, 1986). പുല്ലാങ്കുഴൽ വാദനത്തിൽ ബാലനായിരിയ്ക്കുമ്പോൾ തന്നെ ഏറെ താത്പര്യം കാണിച്ച മാലി അധികം താമസിയാതെ തന്നെ കീർത്തനങ്ങൾ ആലപിയ്ക്കുവാൻ പരിശീലിയ്ക്കുകയുണ്ടായി.```

*🌷ടിന്റോറെറ്റൊ* - ```ഇറ്റാലിയൻ ചിത്രകാരനാണ് ടിന്റോറെറ്റൊ (1518 - 1594 മേയ് 31). മൈക്കലാഞ്ജലോയുടെ രൂപകല്പനയും ടിഷ്യന്റെ വർണരഞ്ജനവും സംയോജിപ്പിക്കുന്ന ഒരു ശൈലിയിലാണ് ടിൻറ്റോറെറ്റോ ചിത്രരചന നടത്തിയിരുന്നത്.```

*🌷മൈക്കേൽ ഡാവിറ്റ്* - ```മൈക്കേൽ ഡാവിറ്റ് (1846 മാർച്ച് 25 - 1906 മേയ് 31) അയർലണ്ടിലെ ദേശീയ നേതാവായിരുന്നു. ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ യത്നിച്ച ഇദ്ദേഹം ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച ലാൻഡ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനേതാവെന്ന നിലയിലും പ്രസിദ്ധി നേടിയിട്ടുണ്ട്.```

*🌷ലെസ്ലി തോമസ് മാൻസർ* - ```ജർമ്മൻ നഗരമായ കൊളോണിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് മരണാനന്തര ബഹുമതി ലഭിച്ച ബ്രിട്ടീഷ് ബോംബർ പൈലറ്റും വിക്ടോറിയ ക്രോസ് സ്വീകർത്താവുമായിരുന്നു ലെസ്ലി തോമസ് മാൻസർ, വിസി (11 മെയ് 1922 - 31 മെയ് 1942).```

*🌷അമിയ ചരൺ ബാനർജി* - ```ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായിരുന്നു അമിയ ചരൺ ബാനർജി (23 January 1891 – 31 May 1968).```

*🌷ബ്രജനാഥ് രഥ* - ```ഓഡിയയിൽ എഴുതിയ ഒരു ഇന്ത്യൻ കവിയായിരുന്നു ബ്രജനാഥ് രഥ (12 ജനുവരി 1936 - 31 മെയ് 2014). ഒഡീഷ സാഹിത്യ അക്കാദമി അവാർഡ്, വിഷുബ അവാർഡ്, ഗോകർണിക അവാർഡ്, ഒന്നാം ശുദ്രാമുണി സാഹിത്യ അവാർഡ്, ദക്ഷിണ കൊറിയയുടെ അംബാസഡർ ബഹുമതി എന്നിവ ബ്രജനാഥ് രഥയ്ക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചു.``` 

🦋അനൂപ് വേലൂർ🦋

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only