18 മേയ് 2021

ശൈലജ ടീച്ചർ ഇനി പാർട്ടി വിപ്പ്; പിണറായി 2.0യിൽ മുഴുവൻ പുതുമുഖങ്ങൾ;സിപിഎമ്മിന്റെ ഔദ്യോ​ഗിക പട്ടിക ഇങ്ങനെ
(VISION NEWS 18 മേയ് 2021)

​ രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ ഔദ്യോ​ഗിക പട്ടികയായി. മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് അവസാന നിമിഷം വരെ കരുതിയ ശൈലജ ടീച്ചറെ ഒഴിവാക്കിയതാണ് പട്ടികയിലെ അപ്രതീക്ഷിത ട്വിസ്റ്റ്. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. ശൈലജ ടീച്ചറെ പാർട്ടിയുടെ വിപ്പായി തെരഞ്ഞെടുത്തു. പാർട്ടിയുടെ പാർലമെന്ററി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പിണറായി ഒഴികെ മന്ത്രി സഭയിലെ എല്ലാവരും പുതുമുഖങ്ങളാണ്. 

മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only