20 മേയ് 2021

കൊവി​ഡ് വ്യാ​പ​നം; ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 ഉ​പേ​ക്ഷി​ച്ചു
(VISION NEWS 20 മേയ് 2021)

​ ശ്രീ​ല​ങ്ക​യി​ല്‍ ജൂ​ണി​ൽ ന​ട​ത്താ​നി​രു​ന്ന ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ച്ചു. ശ്രീ​ല​ങ്ക​യി​ല്‍​ കൊ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​പ്പ് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് സി​ഇ​ഒ ആ​ഷ്‌​ലി ഡി​സി​ല്‍​വ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ പാ​കി​സ്ഥാ​നി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ല്‍ പി​ന്നീ​ട് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​കാ​ശം ശ്രീ​ല​ങ്ക​യ്‌​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊവി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷ​വും ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. 2023 ലോ​ക​ക​പ്പു​വ​രെ ടീ​മു​ക​ള്‍​ക്ക് ദീ​ര്‍​ഘ​മാ​യ ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ല്‍ ടൂ​ർ​ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only