06 മേയ് 2021

​215 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്കു​ക​ള്‍ അ​യ​ക്കും; ഇ​ന്ത്യ​ക്ക് സഹായവുമായി കു​വൈ​റ്റും
(VISION NEWS 06 മേയ് 2021)






ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് തു​ട​രു​മെ​ന്നും 215 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നും ആ​യി​രം ഓ​ക്സി​ജ​ന്‍ ടാ​ങ്കു​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ട​ന്‍ അ​യ​ക്കു​മെ​ന്ന് കു​വൈ​റ്റ് അം​ബാ​സി​ഡ​ര്‍ ജാ​സിം അ​ല്‍ ന​ജീം അ​റി​യി​ച്ചു.ഇ​ന്ത്യ​യു​മാ​യി ത​ങ്ങ​ള്‍​ക്ക് ദീ​ര്‍​ഘ​കാ​ല​ത്തെ​യും ആ​ഴ​ത്തി​ലു​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക് എ​ല്ലാ​വി​ധ മെ​ഡി​ക്ക​ല്‍ സ​ഹാ​യ​വും ന​ല്‍​കു​വാ​ന്‍ കു​വൈ​റ്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം 40 മെ​ട്രി​ക് ട​ണ്‍ ലി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്കു​ക​ളു​മാ​യി ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍ കു​വൈ​റ്റി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു.

 ഓ​ക്സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​ര്‍, വെ​ന്‍​റി​ലേ​റ്റ​റു​ക​ള്‍, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍, മ​റ്റു മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍ അ​യ​ക്കു​ന്ന​ത്. കൊവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​ കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ല്‍ ആ​വ​ശ്യ​മു​ള്ള ഓ​ക്സി​ജ​ന്‍ സി​ല​ണ്ട​റു​ക​ളും മെ​ഡി​ക്ക​ല്‍ സ​ഹാ​യ​വും ഉ​ട​ന്‍ എ​ത്തി​ക്കാ​ന്‍ നേ​ര​ത്തെ കു​വൈ​റ്റ് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം ത​ന്നെ അ​ല്‍ ഷു​യി​ബ തു​റ​മു​ഖ​ത്ത് നി​ന്നും 75 മെ​ട്രി​ക് ട​ണ്‍ ലി​ക്വി​ഡ് ഓ​ക്സി​ജ​നും ഓ​ക്സി​ജ​ന്‍ വാ​ത​കം നി​റ​ച്ച 1,000 സി​ല​ണ്ട​റു​ക​ളും വ​ഹി​ച്ച ക​പ്പ​ല്‍ പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only