20 മേയ് 2021

മന്ത്രിമാർക്കായി പുത്തൻ 21 കാറുകളും ഓഫീസും റെഡി; ഒരുക്കങ്ങൾ പൂർണം
(VISION NEWS 20 മേയ് 2021)






രണ്ടാം പിണറായി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേൽക്കുന്ന മന്ത്രിമാര്‍ക്കുള്ള കാറും ഓഫിസും തയ്യാറായി കഴിഞ്ഞു. 19 ഇന്നോവ ക്രിസ്റ്റയും 2 ഇന്നോവയുമാണ് നിലവില്‍ മന്ത്രിമാര്‍ക്കായി തയ്യാറായത്. മുഖ്യമന്ത്രിക്കു പുറമേ അഞ്ചു മന്ത്രിമാരാണ് പ്രധാന ബ്ലോക്കിലുള്ളത്. 21 വാഹനങ്ങളാണ് പുതിയ മന്ത്രിമാര്‍ക്കായി ഒരുങ്ങുന്നത്. എല്ലാവര്‍ക്കും ഇന്നോവ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. അതില്‍ 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. അതും പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് മാറ്റി നല്‍കും. കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊരോള ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക. കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ പതിനേഴാം തീയതിയോടെ തന്നെ തിരിച്ചേല്‍പ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്.

ഇന്നു വൈകുന്നേരത്തോടെ അവര്‍ക്കുള്ള വണ്ടി നമ്പര്‍ വരുന്ന മുറയ്ക്ക് ടൂറിസം വകുപ്പ് നമ്പര്‍ നല്‍കും. നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക് , സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സെക്രട്ടറിയേറ്റ്ഹൗസ് കീപ്പിങ് വിഭാഗമാണ് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only