17 മേയ് 2021

എൻഇഎഫ്ടി വഴിയുള്ള പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ
(VISION NEWS 17 മേയ് 2021)

​ 
നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂർ സമയം ഇടപാടുകളിൽ തടസ്സം നേരിടും. സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നും ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും. നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only