04 മേയ് 2021

​24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ രോഗികൾ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി പിന്നിട്ടു.
(VISION NEWS 04 മേയ് 2021)


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാല്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു. പതിമൂന്ന് കോടിയിലധികം പേര്‍ രോഗമുക്തി നേടി.അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.91 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.3417 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ മുപ്പത്തിയഞ്ച് ലക്ഷം പേര്‍ ചികിത്സയിലുണ്ട്.മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78 ശതമാനവും.ബ്രസീലില്‍ ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 30,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only