19 മേയ് 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്ക് കൊവിഡ്; 4529 മരണം
(VISION NEWS 19 മേയ് 2021)


തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,67,334 പേര്‍ക്ക്. പ്രതിദിന കണക്കില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാള്‍ 3801 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25496330 ആയി. 24 മണിക്കൂറിനിടെ 4529 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3,89,851 പേര്‍ രോഗമുക്തി നേടി. നിലവില്‍ 32,26,719 പേരാണ് ചികിത്സയിലുള്ളത്. 18,58,09,302 പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only