30 മേയ് 2021

ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍, മരണസംഖ്യ 35.47 ലക്ഷം
(VISION NEWS 30 മേയ് 2021)

​ 



ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ആറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.47 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.74 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.78 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.25 ലക്ഷമായി. നിലവില്‍ 21 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only