08 മേയ് 2021

​രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് നാലുലക്ഷത്തിന് മുകളിൽ തന്നെ; 24 മണിക്കൂറിനകം 4187 മരണം
(VISION NEWS 08 മേയ് 2021)


രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,522 പേർ പുതിയ രോഗികൾ എന്നാണ് സംസ്ഥാനങ്ങൾ നൽകുന്ന കണക്ക്. ഈ സമയത്തിനുള്ളിൽ 4187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 

തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളിൽ എത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only