07 മേയ് 2021

ലോകത്ത് 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം കൊവിഡ് രോഗികൾ; എണ്ണം നാല് ലക്ഷം പിന്നിട്ട് ഇന്ത്യയിൽ പ്രതിദിന കേസുകൾ
(VISION NEWS 07 മേയ് 2021)

​   



ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14,000ത്തിലധികം പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 32.68 ലക്ഷം കടന്നു.പതിമൂന്ന് കോടി നാൽപ്പത് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.14 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 36.53 ലക്ഷം പേർ ചികിത്സയിലുണ്ട്. ആകെ മരണം 2.34 ലക്ഷം പിന്നിട്ടു. ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 40,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു. മരണസംഖ്യ 5.93 ലക്ഷമായി ഉയർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only