18 മേയ് 2021

വാക്‌സിന്‍ ചലഞ്ചിലേയക്ക് കൂടത്തായി എസ്പിസി 25000 രൂപ നല്‍കി.
(VISION NEWS 18 മേയ് 2021)


താമരശേരി: മുഖ്യ മന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് കൂടത്തായി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്പിസി കേഡറ്റുകള്‍ 25000 രൂപ നല്‍കി. പിടിഎ പ്രസിഡന്റ് കെ.പി.സദാശിവന്‍ താമരശേരി തഹസില്‍ദാര്‍ പി.ചന്ദന്‍ന് 25000 രൂപുടെ ഡിഡി കൈമാറി. ഡെപ്യുട്ടി തഹസില്‍ദാര്‍ ശ്രീധരന്‍, എസ്പിസി സിപിഒ റെജി ജെ കരോട്ട്, ഫാ.ബിപിന്‍ ജോസ് മഞ്ചികപ്പിള്ളി, എസ്പിസി പിടിഎ പ്രസിഡന്റ് ജോബി, ഗരീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. ലോക്ഡൗണ്‍ സമയത്ത് ഫോണിലൂടെ ബന്ധപ്പെട്ടാണ് കേഡറ്റുകള്‍ പണസമാഹരണം നടത്തിയത്. വിദ്യര്‍ത്ഥികളുടെ പോക്കറ്റുമണിയായി കിട്ടുന്ന പണം സൂക്ഷിച്ചു വച്ചതില്‍ നിന്നാണ് പണം കണ്ടെത്തിയത്. കൂടത്തായി എസ്പിസിയൂണിറ്റ് കോവിഡ് ഒന്നാം തരഗത്തിലും ഭഭ്യ കിറ്റ്, ഒരു വയറൂട്ടാം പദ്ധതി, മാസ്‌ക്, മരുന്ന് തുടങ്ങിയ വീടുകളിലെത്തിച്ച് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only