06 മേയ് 2021

37 ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി
(VISION NEWS 06 മേയ് 2021)


കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 37 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി - എറണാകുളം, മംഗലാപുരം - തിരുവനന്തപുരം, നിസാമുദ്ധീൻ - തിരുവനന്തപുരം വീക്കിലി തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.അവശേഷിക്കുന്ന കേരളത്തിൽ ഓടുന്ന ട്രയിനുകളുടെ സർവ്വീസ് നിർത്തിവെക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് വൈകീട്ട് എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only