19 മേയ് 2021

കൊല്ലത്തും ബ്ലാക്ക് ഫം​ഗസ്; 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് സ്ഥിരീകരിച്ചത്
(VISION NEWS 19 മേയ് 2021)


 കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്.

കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only