04 മേയ് 2021

പേടിക്കേണ്ടതില്ല, പ്രാണവായു സ്റ്റോക്കുണ്ട്; 4,75,000 ഡോസ് വാക്സിൻ ഇന്നെത്തുമെന്ന് മുഖ്യമന്ത്രി
(VISION NEWS 04 മേയ് 2021)


സംസ്ഥാനത്ത് നിലവിൽ 2,40,000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ തികയൂ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം ഇന്ന് 4,75,000 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് ലക്ഷം ഡോസ് കൊവാക്സിൻ, 75,000 ഡോസ് കൊവിഷീൽഡ് എന്നിങ്ങനെയാണ് ലഭിക്കുക. 

മെയ് 3ലെ കണക്ക് പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സ്റ്റോക്കുണ്ടെന്നും 8.97മെട്രിക് ടൺ ഓക്സിജൻ സിലിണ്ടറായും സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 108.35 മെട്രിക് ടൺ ഓക്സിജൻ ഒരു ദിവസം വേണ്ടി വരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only