16 മേയ് 2021

4 ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
(VISION NEWS 16 മേയ് 2021)


കേരളത്തിലെ നാല് ജില്ലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കും. പതിനായിരം പൊലീസുകാരെ ഈ ജില്ലകളില്‍ നിയോഗിക്കും. അടച്ചിടല്‍ മാര്‍ഗ്ഗരേഖ ജില്ലാ കളക്ടര്‍ വിശദമായി പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടച്ചിടുന്ന കണ്ടെയിൻമെന്റ് സോണുകളില്‍ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ഒരുവഴി മാത്രമേ തുറക്കൂ.

മാസ്കിട്ടില്ലെങ്കിലും സാമൂഹ്യ അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയിലും കര്‍ശന നടപടി ഉണ്ടാകും. 

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കും. വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്സുമാര്‍ക്കും പൊലീസ് പാസുമായി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍ ഇലക്‌ട്രീഷ്യന്മാര്‍ എന്നിവര്‍ക്കും പാസുമായി അത്യാവശ്യം യാത്രയാകാം. ബാങ്കുകളുടെ പ്രവര്‍ത്തനം ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍ വ്യാഴം ദിവസങ്ങളിലുമായിരിക്കും. ബേക്കറി, പലവ്യജ്ഞനകടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാരെ തടയില്ലെന്നും സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only