04 മേയ് 2021

​വരാറായി " 5ജി " : ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി
(VISION NEWS 04 മേയ് 2021)

ചൈനീസ് കമ്പനികളെ പൂർണ്ണമായി ഒഴിവാക്കി രാജ്യത്ത് 5 ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബി എസ് എന്‍ എല്‍ ട്രയല്‍ ആരംഭിക്കുക. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ എറിക്സണ്‍, നോക്കിയ എന്നിവരുമായി സഹകരിക്കും.

നിബന്ധനകളോടെ 700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ടെലികോം കമ്പനികള്‍ക്ക് എയര്‍വെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യം പരീക്ഷണം നടത്തുക. നെറ്റ്‌വർക്ക് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുക എന്നിവ നിബന്ധനകളില്‍ പറയുന്നു. ട്രയലിന് മാത്രമെ എയര്‍വേയ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങള്‍ക്ക് പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only