05 മേയ് 2021

തെരഞ്ഞെടുപ്പടുത്തപ്പോൾ ബ്രേക്കിട്ട ഇന്ധനവില വീണ്ടും കൂടിത്തുടങ്ങി; രണ്ടുദിവസത്തിനിടെ 50 പൈസ വര്‍ധിച്ചു, ഡീസല്‍ വില 88ലേക്ക്
(VISION NEWS 05 മേയ് 2021)


തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 17 പൈസയും 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെ മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. 

18 ദിവസത്തിന് ശേഷം ആദ്യമായാണ് ഇന്നലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 74 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ 27 പൈസ നല്‍കണം. കൊച്ചിയില്‍ 90 രൂപ 73 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 85 രൂപ 74 പൈസ നല്‍കണം.

കോഴിക്കോട് 91 രൂപ 11 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 85 രൂപ 74 പൈസ നല്‍കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only