04 മേയ് 2021

​കേന്ദ്ര സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതി
(VISION NEWS 04 മേയ് 2021)


കൊവിഡ്​ രണ്ടാം തരംഗത്തി​ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി ഉത്തരവിറങ്ങി. അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥ തലത്തിലാണ്​ മെയ്​ അവസാനം വരെ​ ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ഒമ്പത് മുതല്‍ 5.30, 9.30 മുതല്‍ 6, 10 മുതല്‍ 6.30 എന്നിങ്ങനെ ഓഫീസ് ​ സമയവും ക്രമപ്പെടുത്തിയിട്ടുണ്ട്​.

നേരത്തേ കൊവിഡി​​ന്റെ പേരില്‍ ഓഫീസുകള്‍ക്ക്​ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only