01 മേയ് 2021

500 രൂപയ്ക്ക് ആർടിപിസിആർ പരിശോധന നടത്താനാകില്ലെന്ന് സ്വകാര്യ ലാബുകൾ
(VISION NEWS 01 മേയ് 2021)


തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ലാബുകള്‍. കുറഞ്ഞത് 1500 രൂപയെങ്കിലുമാക്കണമെന്നാണ് സ്വകാര്യ ലാബുകള്‍ ആവശ്യപ്പെടുന്നത്.

500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകള്‍ വാദിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് ലാബുടമകളുടെ നിലപാട്. അതേസമയം ടെസ്റ്റ് നിർത്തിവെക്കാൻ തീരുമാനമില്ലെന്ന ലാബ് കൺസോർഷ്യവും അറിയിച്ചു.

സ്വകാര്യ ലാബുകള്‍ കൂട്ടത്തോടെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിശോധന ഒതുങ്ങും. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് സൗജന്യമായാണ് ചെയ്യുന്നത്.

എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only