19 മേയ് 2021

500ൽ നിന്നും കുറയ്ക്കണം; സത്യപ്രതിജ്ഞയ്ക്ക് എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി
(VISION NEWS 19 മേയ് 2021)

​ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരിൽ നിന്നും കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ചടങ്ങിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും സർക്കാർ നിശ്ചയിച്ച 500 എന്നുള്ള സംഖ്യയിൽ കുറവു വരുത്തണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. പരമാവധി ബന്ധുക്കൾ അടക്കമുള്ളവരെ ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ നേരത്തെ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. എണ്ണം കുറയ്ക്കാൻ ആകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരിനോട് വിശദീകരണവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only