18 മേയ് 2021

ഞായറാഴ്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച്‌​ മരിച്ചത്​ 50 ഡോക്​ടര്‍മാര്‍
(VISION NEWS 18 മേയ് 2021)

​ ​കൊവിഡ് പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് രോഗികൾക്കായി പോരാടുകയാണ് നമ്മുടെ ഡോക്ടർമാർ.
 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കണക്കുകകള്‍ പ്രകാരം രണ്ടാം തരംഗത്തില്‍ ഇതുവരെ 244 ഡോക്​ടര്‍മാരാണ് കൊവിഡ് ബാധിച്ച്‌​ ​ മരിച്ചത്​. കൊവിഡ്​ സ്​ഥിരീകരിച്ച്‌​ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന്​ കീഴടങ്ങിയ 26കാരനായ അനസ്​ മുജാഹിദീന്‍ ആണ്​ ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഡോക്​ടര്‍. ഡല്‍ഹിയിലെ ഗുരു തേജ്​ ബഹദൂര്‍ ആശുപത്രിയിലെ ജൂനിയര്‍ റസിഡന്‍റ്​ ഡോക്​ടറായിരുന്നു അനസ്​.ഞായറാഴ്ച മാത്രം ​50 ഡോക്​ടര്‍മാരാണ്​ ​മരിച്ചതെന്നാണ്​ ഐ.എം.എയുടെ റിപ്പോര്‍ട്ട്​. ബിഹാറിലാണ്​ (69) രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്​ടര്‍മാര്‍ മരണമടഞ്ഞത്​. ഉത്തര്‍പ്രദേശും (34) ഡല്‍ഹിയുമാണ്​ (27) പിറകില്‍. ഇവരില്‍ മൂന്ന്​ ശതമാനം ഡോക്​ടര്‍മാര്‍ മാത്രമാണ്​ ഇതുവരെ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചത്​.കഴിഞ്ഞ വര്‍ഷമുണ്ടായ ആദ്യ തരംഗത്തില്‍ 736 ഡോക്​ടര്‍മാരാണ്​ കൊവിഡ്​ ബാധിച്ച്‌​ മരിച്ചത്​. മൊത്തം കണക്കെടുക്കുമ്പോള്‍ ഇതുവരെ രാജ്യത്ത്​ 1000ത്തിലധികം ഡോക്​ടര്‍മാരാണ്​ കൊവിഡിന്​ മുന്നില്‍ കീഴടങ്ങിയത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only