06 മേയ് 2021

ഉടമ അറിയാതെ അക്കൗണ്ടിൽ നടന്നത് 56 ഇടപാടുകൾ, നഷ്ടമായത് 15,000 രൂപ; പരാതി
(VISION NEWS 06 മേയ് 2021)


ബാങ്ക് അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ പണമിടപാടുകൾ നടന്നതായി പരാതി.മലപ്പുറം അമരമ്പലം വില്ലേജ് ഓഫീസിലെ ജീവനക്കാരനായ കരുളായി ചിത്രംപള്ളി ഗിരീഷ് ബാബുവിന്റെ എസ് ബി ഐയിലുള്ള സാലറി അക്കൗണ്ടിൽ നിന്നാണ് 15,000ത്തോളം രൂപ നഷ്ടപ്പെട്ടത്. 56 ഇടപാടുകളാണ് നടന്നത്. ഏപ്രിൽ 21 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഉടമ അറിയാതെയുള്ള ഇടപാടുകൾ നടന്നത്. പണം പിൻവലിക്കുന്നതിന് ബാലൻസ് ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം ഗിരീഷ് അറിയുന്നത്.ഇടപാടുകൾ നടന്നാൽ ഫോണിലേക്ക് മെസേജ് വരാറുണ്ട്. എന്നാൽ ഈ 56 ഇടപാടുകൾ സംബന്ധിച്ച് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് ഗിരീഷ് പറഞ്ഞു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only