08 മേയ് 2021

​സ്കൂളുകളുടെ സൗകര്യവികസനം; 791 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി
(VISION NEWS 08 മേയ് 2021)


2021-22 അക്കാദമിക വർഷത്തെക്കായി സമർപ്പിച്ച പദ്ധതിയിൽ 791 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവൽ ബോർഡാണ് ഇന്ന് നടന്ന വീഡിയോ കോൺഫറൻസ് വഴി പദ്ധതികൾ അംഗീകരിച്ചു നൽകിയത്. കേരളം 1404.03 കോടിയുടെ രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരുന്നത്. 

പ്രീ-സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യവികസനം, ടീച്ചർ എഡ്യൂക്കേഷൻ, ഡയറ്റകളുടെ ശക്തികരണം എന്നിവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവർത്തനങ്ങളെ കേന്ദ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേകം പ്രശംസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only