31 മേയ് 2021

കോഴിക്കോട് ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് ആയിരത്തിന് താഴെ, കുറവ് ഒന്നര മാസത്തിനു ശേഷം ഇന്ന് പോസിറ്റീവ് 857, ടി.പി.ആര്‍ 12.41%
(VISION NEWS 31 മേയ് 2021)


കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരമാസത്തിന് ശേഷം ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (മെയ് 31) 857 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 13ന് 868 പേര്‍ക്ക് പോസിറ്റീവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ശേഷം രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയായിരുന്നു.ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് ആറിന് 5704 പേര്‍ക്കായിരുന്നു. മെയ് മൂന്നിന് ജില്ലയിലെ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.90 ശതമാനത്തിലെത്തിയത് ഇന്ന് (മെയ് 31) 12.41 ശതമാനത്തിലേക്ക് കുറഞ്ഞു. 

രോഗം സ്ഥിരീകരിച്ച് 18,630 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 14634 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ആകെ 21,87,513 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21,84,415 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 19,06,373 എണ്ണം നെഗറ്റീവാണ്. ഇതുവരേ 2,78,899 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 957 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു.പുതുതായി വന്ന 2186 പേര്‍ ഉള്‍പ്പെടെ 58,137 പേരാണ് നിരീക്ഷണത്തിലുള്ളത്. 5,82,996 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.    

ഇന്ന് (മെയ് 31) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. 833 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 7082 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2210 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ കൂടുതലുള്ളത് പെരുവയല്‍ പഞ്ചായത്തിലാണ്. ഇവിലെ 52 ശതമാനമാണ് ടി.പി.ആര്‍. 92 പേരെ പരിശോധിച്ചതില്‍ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. നരിക്കുനി 33, എടച്ചേരി 30, മുക്കം 28, കൊടുവള്ളി 27, രാമനാട്ടുകര 26 കാരശ്ശേരി 26 ശതമാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 14 ശതമാനമാണ് ടി.പി.ആര്‍. ജില്ലയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കായണ്ണ, കൂത്താളി, മരുതോങ്കര, മാവൂര്‍, നന്മണ്ട പഞ്ചായത്തുകളിലാണ്.

*വിദേശം - 0*

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍  -  1*

കോഴിക്കോട് - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍ - 23*

അരിക്കുളം - 1
ഫറോക്ക് - 3
കോടഞ്ചേരി - 1
കോഴിക്കോട് - 4
കുന്നുമ്മല്‍ - 1
ഒളവണ്ണ - 6
പെരുമണ്ണ - 2
പുറരേി - 1
പേരാമ്പ്ര - 1
തൂണേരി - 2
വളയം - 1


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -   245
അരിക്കുളം - 1
അത്തോളി - 14
ആയഞ്ചേരി - 6
അഴിയൂര്‍ - 1
ബാലുശ്ശേരി - 21
ചക്കിട്ടപ്പാറ - 1
ചങ്ങരോത്ത് - 1
ചാത്തമംഗലം - 8
ചെക്കിയാട് - 9
ചേളന്നൂര്‍ - 8
ചേമഞ്ചേരി - 7
ചെങ്ങോട്ട്കാവ് - 5
ചെറുവണ്ണൂര്‍ - 3
ചോറോട് - 4
എടച്ചേരി - 22
ഏറാമല - 2
ഫറോക്ക് - 14
കടലുണ്ടി - 6
കക്കോടി - 4
കാക്കൂര്‍ - 5
കാരശ്ശേരി - 8
കട്ടിപ്പാറ - 6
കാവിലുംപാറ - 5
കായക്കൊടി - 1
കായണ്ണ - 0
കീഴരിയൂര്‍ - 2
കിഴക്കോത്ത് - 8
കോടഞ്ചേരി - 6
കൊടിയത്തൂര്‍ - 9
കൊടുവള്ളി - 39
കൊയിലാണ്ടി - 14
കുടരഞ്ഞി - 2
കൂരാച്ചണ്ട്- 2
കൂത്താളി - 0
കോട്ടൂര്‍ - 2
കുന്ദമംഗലം - 14
കുന്നുമ്മല്‍ - 5
കുരുവട്ടൂര്‍ - 33
കുറ്റ്യാടി - 2
മടവൂര്‍ - 4
മണിയൂര്‍ - 13
മറുതോങ്കര - 0
മാവൂര്‍ - 0
മേപ്പയ്യൂര്‍ - 6
മൂടാടി - 13
മുക്കം - 14
നാദാപുരം - 1
നടുവണ്ണൂര്‍ - 1
നന്‍മണ്ട - 0
നരിക്കുനി - 11
നരിപ്പറ്റ - 4
നൊച്ചാട് - 2
ഒളവണ്ണ - 8
ഓമശ്ശേരി - 1
ഒഞ്ചിയം - 3
പനങ്ങാട് - 1
പയ്യോളി - 30
പേരാമ്പ്ര - 4
പെരുമണ്ണ - 20
പെരുവയല്‍ - 48
പുറമേരി - 1
പുതുപ്പാടി - 3 
രാമനാട്ടുകര - 10
തലക്കുളത്തൂര്‍ - 2
താമരശ്ശേരി - 3
തിക്കോടി - 2
തിരുവള്ളൂര്‍ - 11
തിരുവമ്പാടി - 2
തൂണേരി - 2
തുറയൂര്‍ - 4
ഉള്ള്യേരി - 5
ഉണ്ണികുളം - 4
വടകര - 35
വളയം - 5
വാണിമേല്‍ - 3
വേളം - 1
വില്യാപ്പള്ളി - 10

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
കോഴിക്കോട് - 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 18630
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   -  182

• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 565
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 253
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 622
സ്വകാര്യ ആശുപത്രികള്‍ - 1296
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -    537
വീടുകളില്‍ ചികിത്സയിലുള്ളവര്‍ -  14634

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 48

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only