01 മേയ് 2021

​കൊവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ക്ക് 8873.6 കോടി കേന്ദ്ര വിഹിതം അനുവദിച്ചു.
(VISION NEWS 01 മേയ് 2021)


കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തര നിവാരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു അനുവദിച്ചു. 8873.6 കോടി രൂപയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം മുന്‍കൂര്‍ അനുവദിച്ചത്.

സാധാരണ ഗതിയില്‍ ദുരന്ത നിവാരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു ജൂണിലാണ് അനുവദിക്കുക. കൊവിഡിന് എതിരെ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ച് പണം നേരത്തെ നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

മുന്‍ വര്‍ഷം അനുവദിച്ച തുകയുടെ ഉപയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പുതിയ ഗഡു അനുവദിക്കുകയെന്ന കീഴവഴക്കവും ഇത്തവണ കേന്ദ്രം മറികടന്നു. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുക, പ്ലാന്റുകള്‍ സ്ഥാപിക്കുക, വെന്റിലേറ്റര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവരുടെ ലഭ്യത ഉറപ്പാക്കുക, ആംബുലന്‍സ് സര്‍വീസ് ശക്തിപ്പെടുത്തുക, കൊവിഡ് ആശുപത്രികള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഈ തുക ചെലവഴിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only