16 മേയ് 2021

കൃഷിനാശം ഓൺലൈനിലൂടെ അറിയിക്കാം
(VISION NEWS 16 മേയ് 2021)

​ കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഇപ്പോൾ കൃഷിഭവൻ അധികൃതരെ അറിയിക്കാവുന്നതും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. 

കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക.

കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home
 
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന ലിങ്ക് ഓൺലൈനിൽ വീക്ഷിക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only