31 മേയ് 2021

കൊടുവള്ളിയിൽ സംയുക്ത പരിശോധന തുടങ്ങി.
(VISION NEWS 31 മേയ് 2021)കൊടുവള്ളി: കൊടുവള്ളിയിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ നഗരസഭ,പോലിസ് ,ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് നടത്തുന്ന സംയുക്ത പരിശോധന തുടങ്ങി. കൊടുവള്ളിയിലേ മാർക്കറ്റ് റോഡിൽ പരിശോധന പൂർത്തീകരിച്ചു. അടുത്ത ദിവസങ്ങളിലും നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും ഈ പരിശോധന തുടരും. ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി, പഴം തുടങ്ങിയവ പല കടകളിൽ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചു.
ലൈസൻസ് ഇല്ലാത്ത കടകൾക്ക് നോട്ടീസ് നൽകി. നിർബന്ധമായും കടകളിലെ ജീവനക്കാർ കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് നിർദ്ദേശിച്ചു.  ഇന്നത്തെ പരിശോധനയിൽ കൊടുവള്ളി നഗരസഭ സിക്രടറി എ. പ്രവീൺ, കൊടുവള്ളി സി.ഐ ടി.ദാമോദരൻ, JHI ടി.സജികുമാർ, സുസ്മിത, ആശ തോമസ്, കോവിഡ് നോഡൽ ഓഫീസർ മുനീർ തുടങ്ങിയവർ പങ്കെടുത്തു.

 വ്യാഴാച കച്ചവടക്കാർക്ക് നടത്തുന്ന പ്രത്യേക കോവിഡ് ആന്റിജൻ ടെസ്റ്റ് കൊടുവള്ളി നഗരസഭ കമ്യൂണിറ്റി ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only