08 മേയ് 2021

​'ബൈക്ക് ആംബുലന്‍സിന് പകരമാകില്ല'; തദ്ദേശ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ തയ്യാറാക്കിവയ്‌ക്കണമെന്ന് മുഖ്യമന്ത്രി
(VISION NEWS 08 മേയ് 2021)


തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുന്നപ്രയില്‍ ബൈക്കില്‍ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്.

പുന്നപ്രയിലെ യുവാക്കള്‍ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേര്‍ ചേര്‍ന്ന് നടുക്ക് ഇരുത്തി ആശുപത്രിയില്‍ എത്തിച്ച്‌ രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തില്‍ അവര്‍ ഉപയോഗിച്ചുവെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിവയ്‌ക്കണം. പെട്ടെന്ന് ആംബുലന്‍സ് ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കാന്‍ പകരം വാഹനസംവിധാനം അല്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only