01 മേയ് 2021

​ബോഡിബിൽഡിങ് താരം ജഗദീഷ് ലാഡിന്റെ മരണത്തിൽ കണ്ണീരണിഞ്ഞ് കായിക ലോകം
(VISION NEWS 01 മേയ് 2021)

ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബിൽഡറുമായ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കൊവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരിച്ചത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.

'ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,' ജഗദീഷിന്റെ സുഹൃത്തും പഴ്‌സനൽ ട്രെയ്‌നറുമായ രാഹുൽ ടർഫേ പറഞ്ഞു.

ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only