31 മേയ് 2021

കൊവിഡ് വ്യാപനം; ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
(VISION NEWS 31 മേയ് 2021)

​ ലക്ഷദ്വീപില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കവരത്തി, മിനിക്കോയ്, കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താം. അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only