17 മേയ് 2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ട്രാവെലർ പഞ്ചായത്തിന് വിട്ടു നൽകി.
(VISION NEWS 17 മേയ് 2021)


കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ട്രാവലർ വിട്ടു നൽകി മാതൃകയായി. വേളംകോട് പടയാട്ടിൽ ട്രാവൽസ് ഉടമയും, വേളംകോട് ന്യൂസ് അഡ്മിനുമായ ഷിതിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിക്ക് 14 സീറ്റുള്ള ട്രാവലർ കൈമാറിയത്.

ലോക്ഡൗൺ കാലത്ത് വാഹനങ്ങൾ ഓടുവാൻ സാധിക്കില്ലാത്തതിനാൽ ജനങ്ങൾക്ക് ഉപകാരം ആയ രീതിയിൽ പഞ്ചായത്തിന്റെ കീഴിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനാണ് വാഹനം വിട്ടു നൽകിയത്.

പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിസി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ പഞ്ചായത്ത് ഈ വാഹനങ്ങൾ ഉപയോഗിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only