03 മേയ് 2021

വോയിസ് മെസേജ് അയക്കുന്നതിനു പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
(VISION NEWS 03 മേയ് 2021)


വോയിസ് മെസേജ് റെക്കോഡ് ചെയ്ത് കഴിയുമ്പോള്‍ അയക്കും മുമ്പ് അത് പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതിന്റെ ചില ടെസ്റ്റുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിച്ചുവെന്നാണ് വാട്‌സ്ആപ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധികം വൈകാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജ് ആപ്പ് ഇത് ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരേ സമയം അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ ആഴ്ച വാട്‌സ്ആപ് വോയിസ് സന്ദേശങ്ങളുടെ പ്ലേബാക്ക് സ്പീഡ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only