19 മേയ് 2021

സുബീഷിന്റെ വിയോഗം കച്ചേരിമുക്കിനെ തീരാ കണ്ണീരിലായ്ത്തി
(VISION NEWS 19 മേയ് 2021)


കൊടുവള്ളി -സിൻസിയർ കച്ചേരിമുക്ക് എക്സിക്യൂട്ടീവ് മെമ്പറും കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ പ്രവർത്തക്കനും കോവിഡ് പ്രതിരോധ ആർ ആർ ടി മെമ്പറുമായ വേറക്കുന്നുമ്മൽ സുബീഷിന്റെ മരണം കച്ചേരിമുക്കിലെ ഓരോ വ്യക്തികൾക്കും താങ്ങാൻ പറ്റാത്തതായിരുന്നു . ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അവന്റെ വിയോഗം നെട്ടലോടെയും , സംഘടത്തോടെയുമാണ് ഉൾക്കൊണ്ടത് . എല്ലാ വിഭാകം  ആളുകളോടും ചെറു പുഞ്ചിരിയോടെ സംസാരിക്കുന്ന സുബീഷ് എല്ലവർക്കും ഒരു സഹായി ആയിരുന്നു 
     നരിക്കുനി - കൊടുവള്ളി റൂട്ടിൽ പത്ത് വർഷത്തോളം ബസ് ഡ്രൈവറായിരുന്നു . കൊറോണ ഒന്നാം തരംഗത്തിൽ ആ ജോലി നഷ്ട്ടപെട്ടപ്പോൾ ഒരു ഓട്ടോ എടുത്ത് തുടർന്ന്  കച്ചേരിമുക്കിൽ സർവീസ് നടത്തലായിരുന്നു . കോവിഡ് ഒന്നാം തരംഗം മുതൽ ആർ ആർ ടി വളണ്ടിയറും , സിൻസിയർ സന്നദ്ധ വളണ്ടിയറുമായി വീടുകളും , അങ്ങാടികളും , ഹോസ്പിറ്റലുകളും അണുവിമുക്തമാകുന്നതിനും , വില്ലജ് ഓഫിസിൽ അതിഥി തൊഴിലാളികളുടെ ടാറ്റ ശേഖരിക്കുന്നതിലും അവരെ നാട്ടിലേക്ക് വിടുന്ന പ്രവർത്തങ്ങളിലും മറ്റു ഒരുപാട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കഴിഞ മാസം എപ്രിൽ 29 ന് കോവിഡ് പോസ്റ്റിവാവുന്നത് വരെ സജീവമായിരുന്നു . സിൻസിയർ കച്ചേരിമുക്കിന്റെ മുഴുവൻ പ്രവർത്തങ്ങളിലും സജീവ പ്രവർത്തകനായിരുന്നു . 
കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . കോവിഡ് ഭേദമായെങ്കിലും മറ്റു രോഗങ്ങൾ പിടിച്ചതിനാൽ കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണപെടുന്നത് . 

സുബീഷിന്റെ നിര്യാണത്തിൽ ഓൺലൈനായി സങ്കെടുപ്പിച്ച  അനുശോചന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹിമാൻ , പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ധീൻ , കിഴക്കോത് വില്ലജ് ഓഫിസർ വി ബഷീർ , സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , സാലി മയൂരി , സുരേഷ് കെ കെ , ഇക്ബാൽ എം , കബീർ സി കെ , ബാബു എം , സിദീഖ് മലബാറി , ഫസൽ എ കെ , ഉമ്മർ സാലിഹ് കെ , സുബൈർ എം എന്നിവർ സംസാരിച്ചു . സിൻസിയർ കച്ചേരിമുക്ക്  പ്രസിഡണ്ട് കെ കെ വിജയൻ പരിപാടിയിൽ അധ്യക്ഷനായി . സാമ്പത്തികമായി വളരെ പിനോകാം നിൽക്കുന്ന സുബീഷിന്റെ കുടുംബത്തിന് സഹായം എത്തിക്കാൻ വേണ്ട സംവിധനം ഒരുക്കാൻ യോഗം തീരുമാനിച്ചു . രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only