16 മേയ് 2021

കൊവിഡ് ഒക്കെ എന്ത്...; ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ റോഡിലിറങ്ങി കൊവിഡ് രോഗി... ;കേസെടുത്ത് പൊലീസ്
(VISION NEWS 16 മേയ് 2021)

​ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ നിരത്തിലിറങ്ങി കൊറോണ രോഗി. വയനാട് പനമരത്തിലാണ് സംഭവം. രോഗിയെ അന്വേഷിച്ച്‌ വീട്ടിലെത്തിയ പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടി. സംഭവത്തില്‍ കേണിച്ചിറ താഴെമുണ്ട സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പോസിറ്റീവ് ആയവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. എന്നാല്‍ ആ സമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളോട് അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചു.

 ഇതില്‍ സംശയം തോന്നി പോലീസ് രോഗിയെ ഫോണില്‍ വിളിക്കുകയായിരുന്നു. പരിശോധനയ്ക്ക് പുറത്ത് പോയിരിക്കുകയാണെന്നായിരുന്നു കൊവിഡ് രോഗി മറുപടി പറഞ്ഞത്. തുടര്‍ന്ന് പൊതുനിരത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതായി കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only