30 മേയ് 2021

ആവേശപ്പോരിൽ ചെൽസിക്ക് കിരീടം
(VISION NEWS 30 മേയ് 2021)


ഇംഗ്ലിഷ് ക്ലബ്ബുകളുടെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസി യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കൾ. ആവേശം വാനോളമുയർന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി മുട്ടുകുത്തിച്ചത്. പോർച്ചുഗലിലെ പോർട്ടോയിൽ നടന്ന കലാശപ്പോരിന്റെ 42–ാം മിനിറ്റിൽ ജർമൻ താരം കായ് ഹവേർട്സ് നേടിയ ഗോളാണ് ചെൽസിക്ക് കിരീടം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ സീനിയർ താരം തിയാഗോ സിൽവ പരിക്കേറ്റ് പുറത്തു പോയത് ചെൽസിക്ക് ക്ഷീണമായി. എങ്കിലും ആദ്യ പകുതി സന്തോഷത്തിൽ അവസാനിപ്പിച്ചത് ചെൽസി തന്നെ ആയിരുന്നു. 42ആം മിനുട്ടിൽ ചെൽസി ലീഡ് എടുത്തു. ഫുൾബാക്കായ മൗണ്ടിന്റെ ഒരു മനോഹര പാസ് ഹവേർട്സിൽ എത്തുമ്പോൾ എഡേഴ്സൺ മാത്രമേ അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ടച്ചിൽ തന്നെ എഡേഴ്സണെ മറികടന്ന് കൊണ്ട് ഒഴിഞ്ഞ വലയിലേക്ക് കായ് ഹവേർട്സ് പന്തെത്തിക്കുകയായിരുന്നു.

ഹവേർട്സിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. 2012ലും ചെൽസി ചാമ്പ്യൻസ് ലീഗ് ജേതാക്കളായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only