31 മേയ് 2021

യാത്രക്കാരില്ല; സംസ്ഥാനത്ത്​ ഇന്‍റര്‍സിറ്റിയടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി
(VISION NEWS 31 മേയ് 2021)

​ കൊവിഡും യാത്രക്കാരുടെ കുറവും കണക്കിലെടുത്ത്​ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. നിലവില്‍ സര്‍വിസ്​ നടത്തിയിരുന്ന 02075 കോഴിക്കോട്​-തിരുവനന്തപുരം ശതാബ്​ദി സ്​പെഷ്യല്‍, 02075 തിരുവനന്തപുരം-കോഴിക്കോട്​ ശതാബ്​ദി സ്​പെഷ്യല്‍, 06305 എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി സ്​പെഷ്യല്‍, 06306 കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി സ്​പെഷ്യല്‍ എന്നിവയാണ്​ താല്‍ക്കാലികമായി ജൂണ്‍ ഒന്ന്​ മുതല്‍ 15 വരെ റദ്ദാക്കിയത്​​.

അതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ​ട്രെയിനുകളുടെ റദ്ദാക്കല്‍ ജൂണ്‍ 15 വരെ നീട്ടി. ആറ്​ ട്രെയിനുകളും നാല്​ പ്രതിവാര ട്രെയിനുകളും ജൂണ്‍ ഒന്നിനും 16നും ഇടയില്‍ നിശ്ചിത ദിവസങ്ങളില്‍ സര്‍വിസ്​ നടത്തില്ല. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ കൂടി റദ്ദാക്കിയത്​ അടിയന്തര യാത്രകള്‍ക്ക്​ റെയില്‍വേയെ ആശ്രയിക്കുന്നവരെ കാര്യമായി ബാധിക്കും. സംസ്ഥാനത്തെ അവശ്യ സര്‍വ്വീസ്​ മേഖല പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

റദ്ദാക്കല്‍ തുടരുന്ന ട്രെയിനുകള്‍

06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്​ സ്​പെഷ്യല്‍

06302 തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട്​ സ്​പെഷ്യല്‍

06303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​ സ്​പെഷ്യല്‍

06304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്​ സ്​പെഷ്യല്‍

06307 ആലപ്പുഴ-കണ്ണൂര്‍ എക്​സിക്യൂട്ടിവ്​ സ്​പെഷ്യല്‍

06308 കണ്ണൂര്‍-ആലപ്പുഴ എക്​സിക്യൂട്ടിവ്​ സ്​പെഷ്യല്‍

06327 പുനലൂര്‍-ഗുരുവായൂര്‍ പ്രതിദിന സ്​പെഷ്യല്‍

06328 ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്​പെഷ്യല്‍

06341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി സ്​പെഷ്യല്‍

06342 തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി സ്​പെഷ്യല്‍

താഴെ പറയുന്ന ട്രെയിനുകളുടെ റദ്ദാക്കലും നീട്ടി (ബ്രാക്കറ്റില്‍ റദ്ദാക്കിയ ദിവസങ്ങള്‍)

06630 മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്​പെഷ്യല്‍ (ജൂണ്‍ ഒന്നുമുതല്‍ 15 വരെ)

06629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ സ്​പെഷ്യല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 16 വരെ)

02082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്​ദി സ്​പെഷ്യല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 14 വരെ)

02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്​ദി സ്​പെഷ്യല്‍ (ജൂണ്‍ മൂന്ന്​ മുതല്‍ 15 വരെ)

02639 ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ പ്രതിദിന സ്​പെഷ്യല്‍ (ജൂണ്‍ ഒന്നുമുതല്‍ 15 വരെ)

02640 ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ പ്രതിദിന സ്​പെഷ്യല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 16 വരെ)

റദ്ദാക്കിയ പ്രതിവാര ട്രെയിനുകള്‍ (ബ്രാക്കറ്റില്‍ റദ്ദാക്കിയ സര്‍വിസുകള്‍)

06355 കൊച്ചുവേളി-മംഗളൂരു അ​​​​​ന്ത്യോദയ സ്​പെഷ്യല്‍ (ജൂണ്‍ മൂന്ന്​, അഞ്ച്​, 10, 12 തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

06356 മംഗളൂരു-കൊച്ചുവേളി അ​​​​​ന്ത്യോദയ സ്​പെഷ്യല്‍ (ജൂണ്‍ നാല്​, ആറ്​, 11, 13 തീയതികളില്‍ മംഗളൂരുവില്‍നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

02698 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്​പെഷ്യല്‍ ട്രെയിന്‍ (ജൂണ്‍ അഞ്ച്​, 12 തീയതികളില്‍ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

02697 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം പ്രതിവാര സ്​പെഷ്യല്‍ (ജൂണ്‍ ആറ്​, 13 തീയതികളില്‍ ചെന്നൈയില്‍ നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only