19 മേയ് 2021

കൊടുവള്ളി അർബൻ സൊസൈറ്റി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു
(VISION NEWS 19 മേയ് 2021)
കൊടുവള്ളി:  മുനിസിപാലിറ്റിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തി വരുന്ന സന്നദ്ധ സംഘടനകളായ വൈറ്റ് ഗാഡ് വളണ്ടിയേഴ്സ്, CPM കോവിഡ് പ്രതിരോധ സേന, യൂത്ത് കെയർ പ്രവർത്തകർ എന്നിവർക്ക് കൊടുവള്ളി കോ-ഓപ്പറേറ്റീവ് അർബൻ സെസൈറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ  PPE കിറ്റ്, ഫോഗ് മിഷ്യൻ, മറ്റ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് സി.പി.അബ്ദുൾ റസാഖ്  വിവിധ സംഘടന കോർഡിനേറ്റർമാരായ  കെ.ബാബു, പി.കെ. സുബൈർ, പി.സി ഫിജാസ് എന്നിവർക്ക് ഉപകരണങ്ങൾ കൈമാറി. ചടങ്ങിൽ  സൊസൈറ്റി വൈസ് പ്രസിഡണ്ട് പി.ആർ മഹേഷ്, സെക്രട്ടറി വി.കെ ഉണ്ണീരി, പി.സിജമാൽ, എ.കെ അബുലൈസ്, എൻ.ജയേഷ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only