16 മേയ് 2021

സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയെന്ന് കെ.എസ്.ഇ.ബി
(VISION NEWS 16 മേയ് 2021)

​ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസമുണ്ടായ തീവ്രമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്ബുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതില്‍ നഷ്ടമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only